ഡല്‍ഹിയില്‍ വൈകാതെ ഇലക്ട്രിക് ബസ് ഓടിത്തുടങ്ങും. ഡല്‍ഹി നഗരത്തില്‍ വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്കായിട്ടാണ് ഇലക്ട്രിക് ബസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. മേല്‍ക്കൂരയില്ലാത്ത ബസ്സുകളായിരിക്കും നിരത്തിലറക്കുക, വിനോദസഞ്ചാരികള്‍ക്ക് ബസ്സില്‍ കയറി നഗരം ചുറ്റിക്കാണാം. വിനോദസഞ്ചാര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ബസ്സില്‍ ശബ്ദവും, ദൃശ്യവുമുള്‍പ്പെടുത്തിക്കൊണ്ടുള്ള വിവരണ സംവിധാനവും, ജി.പി.എസും ഉണ്ടാകും. അതിനോടൊപ്പംതന്നെ ഓരോസ്ഥലങ്ങളുടെയും ചരിത്ര പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്നതിനായി ഗൈഡുകളും ബസില്‍ ഉണ്ടാകും.തുറന്ന ബസ് ആയതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ബസിലുണ്ടാകും. നിലവില്‍ വിനോദ സഞ്ചാരികള്‍ക്കായി ഉപയോഗിക്കുന്ന എ.സി ബസുകള്‍ (ഹോ-ഹോ ബസുകള്‍) പുതിയ ഇലക്ട്രിക് ബസ് വരുന്നതോടെ നിരത്തില്‍ നിന്ന് ഇല്ലാതാകും.