തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യാത്ര ഏപ്രില്‍ 18-ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കാസര്‍ഗോഡ് ഹോസ്സങ്കടിയില്‍ നിന്നും ഉദ്ഘാടനം ചെയ്തത്.
സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ഒരു മാസം നീണ്ടു നിന്ന യാത്ര സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് തുടങ്ങിയതായി രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാണ്ട് ആവശ്യപ്പെട്ടാല്‍ മന്ത്രിസഭയില്‍ ചേരുമെന്ന് ജാഥയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.