ശ്രീകുമാര്‍ മേനോനെതിരെയുള്ള മഞ്ജുവിന്റെ പരാതി ; പ്രത്യേക സംഘം അന്വേഷിക്കും

Glint Desk
Tue, 22-10-2019 12:33:04 PM ;

manju warrier- sreekumar menon

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാര്യര്‍  നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി.ലോകനാഥ് ബഹ്‌റ . പരാതി പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി കൈമാറി.  ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ സംഘം ശ്രീകുമാര്‍ മേനോന്റെയും മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെയും മൊഴികള്‍ രേഖപ്പെടുത്തും. 

ശ്രീകുമാര്‍ മേനോന്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നുവെന്ന്  ഇന്നലെയാണ് മഞ്ജു വാര്യര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു പരാതി നല്‍കിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയര്‍ പരാതിയില്‍ പറയുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം.അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. മഞ്ജുവിനും തനിക്കും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മഞ്ജുവിനെതിരെ എവിടെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും മഞ്ജുവിന്റെ ലെറ്റര്‍ പാഡ് കൈവശമില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.

 

Tags: