ബീച്ചുകളില്‍ പുകവലി നിരോധിക്കാനൊരുങ്ങി തായ്‌ലാന്റ്

Glint staff
Thu, 12-10-2017 04:19:29 PM ;
Bangkok

beach-smoking

തായ്‌ലാന്റിലെ 20 ബീച്ചുകളില്‍ പുകവലി നിരോധിക്കാന്‍ തീരുമാനമായി. വരുന്ന നവംബര്‍ മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുക. നിരോധനം മറികടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. നിയമം ലഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും രണ്ട് ലക്ഷത്തോളം രൂപ പിഴയൊടുക്കേണ്ടതായും വരും.

 

തായ്‌ലാന്റിലെ തീരദേശവകുപ്പ് നടത്തിയ പഠനത്തില്‍ ബീച്ചില്‍ നിന്ന് ലഭിക്കുന്ന മാലിന്യങ്ങളുടെ അളവില്‍ മൂന്നാം സ്ഥാനം സിഗരറ്റ് കുറ്റികള്‍ക്കാണണെന്നു കണ്ടെത്തിയിരുന്നു, ഇത് തീരദേശത്തിന്റെ ആവാസവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നുവെന്ന് പഠനത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് ഭരകൂടത്തിന്റെ ഈ നടപടി. വിനോദ സഞ്ചാര രാജ്യമായ തായ്‌ലാന്റിലെ പ്രധാന ആകര്‍ഷണം ഈ ബീച്ചുകള്‍ തന്നെയാണ്.ഭാവിയില്‍ ഈ നിരോധനം തായ്‌ലാന്റിലെ മുഴുവന്‍ ബീച്ചുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം.

 

Tags: