ന്യൂഡല്‍ഹി
സിണ്ടിക്കേറ്റ് ബാങ്കിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ എസ്.കെ ജെയിനിനെതിരെ സി.ബി.ഐ അഴിമതിയ്ക്ക് കേസെടുത്തു. ഏതാനും കമ്പനികളുടെ വായ്പാ സൗകര്യങ്ങള്‍ നീട്ടിക്കൊടുക്കുന്നതിന് ജെയിന്‍ കോഴ ചോദിച്ചതായാണ് സി.ബി.ഐയുടെ ആരോപണം. ജെയിന്‍ അടക്കം ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബംഗലൂരു, ഭോപാല്‍, മുംബൈ, ഡല്‍ഹി തുടങ്ങി 20 സ്ഥലങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയില്‍ കോഴപ്പണമായ 50 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്ന് സി.ബി.ഐ പറയുന്നു. കുറ്റം തെളിയിക്കാനുതകുന്ന രേഖകളും പരിശോധനയില്‍ ലഭിച്ചതായും സി.ബി.ഐ അവകാശപ്പെടുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ 26 വര്‍ഷമായി ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെയിന്‍ 2013 ജൂലൈ എട്ടിനാണ് സിണ്ടിക്കേറ്റ് ബാങ്കിന്റെ സി.എം.ഡി ആയി ചുമതലയേറ്റത്.