Skip to main content
കൊളംബോ

 

സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് 73 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. തലൈമാന്നാർ തീരത്ത് നിന്ന് 41 പേരെയും ഡെൽഫ്‌റ്റ് ദ്വീപിൽ നിന്ന് 32 മത്സ്യത്തൊഴിലാളികളെയുമാണ് അറസ്റ്റു ചെയ്തതെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. പിടിയിലായവരെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത് തീരുമാനമെടുത്തിട്ടില്ലെന്ന് നാവികസേനാ ഉദ്യോഗസ്ഥന്‍ വരണകുലസൂര്യ അറിയിച്ചു.

 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുത്ത ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജ്പക്‌സെ ശ്രീലങ്കന്‍ ജയിലിലുണ്ടായിരുന്ന മുഴുവന്‍ ഇന്ത്യക്കാരായ മത്സ്യത്തോഴിലാളികളെയും വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് കച്ചിത്തീവിനടുത്ത് മത്സ്യബന്ധനം നടത്തിയ 29 മത്സ്യത്തൊഴിലാളികളെ മെയ് 31-ന് അറസ്റ്റ് ചെയ്യുകയും പിന്നീട് ജൂണ്‍ ഒന്നിന് വിട്ടയക്കുകയും ചെയ്തിരുന്നു.

Tags