Skip to main content
ന്യൂഡല്ഹി

prakash karatമുലായം സിംഗ് യാദവിന് മൂന്നാം മുന്നണിയെ നയിക്കാന്‍ കഴിയുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.  കേന്ദ്രത്തില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും  പ്രകാശ് കാരാട്ട് പറഞ്ഞു. മൂന്നാം മുന്നണിയുടെ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അടുത്ത സര്‍ക്കാര്‍ മൂന്നാം മുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാരായിരിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

 

 

ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ മൂന്നാം മുന്നണിക്ക് മാത്രമാണ് കഴിയുക. മൂന്നാം മുന്നണിയുടെ കോണ്‍ഗ്രസിന്റെയും പൊതുവായുള്ള അജന്‍ഡയാണ് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാതിരിക്കുക എന്നും അതിനായി അന്യോന്യം സഹകരിച്ചു സഹായിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.