ഗുജറാത്ത്: കേജ്രിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

Wed, 05-03-2014 04:28:00 PM ;
അഹമ്മദാബാദ്

kejriwal detained in gujarathഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. റോഡ്‌ ഷോ നടത്തുന്നതിനുള്ള അനുമതി ഉണ്ടോ എന്ന്‍ പരിശോധിക്കാനായിരുന്നു പോലീസിന്റെ നടപടിയെന്ന് കേജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. വടക്കന്‍ ഗുജറാത്തില രാധന്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്ത ശേഷം കേജ്രിവാളിനെ വിട്ടയച്ചു.

 

വികസനവും അഴിമതി മുക്ത ഭരണവുമെന്ന തന്റെ അവകാശവാദത്തിലെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനാലാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് കേജ്രിവാള്‍ ആരോപിച്ചു. മോഡി പൂര്‍ണ്ണമായും കര്‍ഷക വിരുദ്ധനും ഗുജറാത്തില്‍ ഒട്ടും വികസനവുമില്ലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

 

13 വര്‍ഷത്തോളമായി ഗുജറാത്ത് ഭരിക്കുന്ന മോഡിയുടെ പ്രകടനം വിലയിരുത്തുകയെന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാനത്ത് നാലുദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായി കേജ്രിവാള്‍ എത്തിയത്. പര്യടനം മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല നടത്തുന്നതെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു.

Tags: