Skip to main content
കൊളംബോ

ശ്രീലങ്കയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ലോക രാജ്യങ്ങളില്‍ നിന്ന് നേരിടുന്ന സമ്മര്‍ദ്ദത്തിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. യുദ്ധകാലത്ത് നടന്ന വംശഹത്യകളെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള കണക്കാണ് ശ്രീലങ്ക തയ്യാറാക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 16000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1983 മുതല്‍ 2009 വരെ നടന്ന ആഭ്യന്തര കലാപങ്ങളില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

 

തമിഴ് പുലികളും, ശ്രീലങ്കന്‍ സൈന്യവും തമ്മില്‍ നടന്ന യുദ്ധത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. നിരായുധരായ 40000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ പറയുന്നത്. എന്നാല്‍ സാധാരണക്കാരാരും മരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ കൊളംബോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി ഇന്ത്യ, കാനഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ്  രാജ്യം ഇങ്ങനൊരു തീരുമാനം മുന്നോട്ടു വച്ചത്.

 

രാജ്യത്തെ വംശീയഹത്യകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന വിവിധ രാജ്യങ്ങളുടെ ആവശ്യവും ശ്രീലങ്കന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. 

Tags