Skip to main content
കൊളംബോ

ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ശ്രിലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലങ്ക സ്വന്തം നിലയില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ രാജ്യാന്തരതലത്തില്‍ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജാഫ്‌ന സന്ദര്‍ശനത്തിനു ശേഷം പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്.

 

മാര്‍ച്ചോടെ ശ്രീലങ്ക ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്തില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഇടപെടുമെന്നും കാമറൂണ്‍ മുന്നറിയിപ്പ് നല്‍കി.

 

എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആവശ്യം ലങ്ക തള്ളിയതായാണ് സൂചന. അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്ന് വ്യക്തമാക്കണമെന്ന് ശ്രിലങ്കന്‍ സാമ്പത്തിക വികസനകാര്യമന്ത്രി ബേസിൽ രാജപക്സെ ചോദിച്ചു. ശ്രീലങ്കയിൽ നടന്ന സംഭവങ്ങളെ കുറിച്ച് ആഭ്യന്തര തലത്തിൽ അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags