Skip to main content

k-g-simon

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള വടകര റൂറല്‍ എസ്പി കെ.ജി. സൈമണ്‍. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശക്തമാണ്. റോയിയുടെ മരണം ഉള്‍പ്പെടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും.  ദൃക്‌സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും അന്വേഷണം ബലപ്പെടുത്തുമെന്നും സൈമണ്‍ കൂട്ടിച്ചേര്‍ത്തു. ആറു കൊലപാതകങ്ങള്‍ക്കും ആറു കാരണങ്ങളാണുള്ളത്. എല്ലാ സ്ത്രീകളേയും പോലെ ജോളിയെ കാണാന്‍ കഴിയില്ല. ജോളിയുടെ മാനസികാവസ്ഥ പ്രത്യേകം പഠിക്കും. 

വളരെ രഹസ്യമായി ഇത്രയധികം കൊലപാതകം ചെയ്യാനും അത് ഇത്ര വര്‍ഷത്തോളം മറച്ചു വയ്ക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നുമുള്ള ചോദ്യത്തിന് ഇത്രയും കാലം എങ്ങനെ നാട്ടുകാരുയും ബന്ധുക്കളെയും കബളിപ്പിച്ച് എന്‍ഐടി പ്രഫസര്‍ എന്ന രീതിയില്‍ ജീവിച്ചോ അതേബുദ്ധിയാണ് കൊലപാതകങ്ങളിലും ഉള്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ജോളിയുടെ സഹോദരിയുടെ ഭര്‍ത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇടുക്കി രാജകുമാരിയിലുള്ള തെങ്ങുംകുടി ജോണിയുടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. മ