Sunday, July 26, 2026
Home Blog Page 31

കമലാ ഹാരിസിന്റെ പിന്തുണയിൽ ഇടിവ്

0
Kamala Harris and Trump

അതിർത്തിയിലെ കുടിയേറ്റ വിഷയം അമേരിക്കൻ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് മേൽക്കൈ നേടിക്കൊടുക്കുന്നു

ജെമിനി-ഓപ്പൺ എ ഐ എന്നിവയെപ്പറ്റി ആശങ്ക ഉയർത്തി മസ്ക്

0
Elon Musk

ഗൂഗിളിന്റെ നിർമ്മിത ബുദ്ധിയായ ജമിനി , അതുപോലെ ഓപ്പൺ എ ഐ എന്നിവ ഭാവിയിൽ ഉയർത്താൻ പോകുന്ന വിനാശകരമായ അവസ്ഥയെ ഉന്നയിച്ചുകൊണ്ട് ടെസ്ലെ ഉടമ ഇലോൺ മസ്ക്

എംവി ഗോവിന്ദൻ പറഞ്ഞത് വളരെ ശരി

0
എം.വി. ഗോവിന്ദൻ

അൻവർ വിചാരിച്ചാൽ സിപിഎമ്മിനെ തകർക്കാൻ പറ്റില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ   അഭിപ്രായം വളരെ വസ്തുതാപരമായ കാര്യം.കാരണം സിപിഎം നേതൃത്വം തന്നെയാണ് ആ പാർട്ടിയെ തകർത്തു കൊണ്ടിരിക്കുന്നത്.

പശ്ചിമേഷ്യയിൽ പ്രകടമാകുന്നത് അമേരിക്കയുടെ പരോക്ഷമുഖം

0
Lebanon in flames

പശ്ചിമേഷ്യ യുദ്ധഭൂമിയായി മാറിയിരിക്കുന്നത് യഥാർത്ഥത്തിൽ അമേരിക്കയുടെ പരോക്ഷ മുഖം തന്നെയാണ്

ദുരന്തങ്ങളുടെ ബീജാവാപ നിമിഷങ്ങൾ

0
Cocktail of politics n religion

മലയോരത്തിന്റെയും മലയോര ജനതയുടെയും ഉത്തരവാദിത്വവും ക്ഷേമവും തന്റേതാണെന്ന ബോധം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കേരളത്തിലെ മുഖ്യമന്ത്രിമാർ മാറി

ഇനി ടെസ്‌ലെ വിളിച്ചാൽ ഓടിയെത്തും

0
Tesle car

വിളിച്ചാൽ മതി, ടെസ്‌ലയുടെ ഡ്രൈവറില്ലാ കാറുകൾ നിങ്ങൾ നിൽക്കുന്നിടത്തേക്ക് എത്തിക്കൊള്ളും.

‘ ലാപതാ ലേഡീസ് ‘ നൽകുന്ന സൂചന

0
Laapata ladies

ഓസ്കാർ പുരസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും ബ്രഹ്മണ്ട  ചിത്രങ്ങൾക്കിടയിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ പുരസ്കാര പരിഗണനയ്ക്ക്     ‘ ലാപതാ ലേഡീസ് ‘ തിരഞ്ഞെടുക്കപ്പെട്ടത് വളരെ ആരോഗ്യകരമായ സൂചനകൾ വിളിച്ചറിയിക്കുന്നതാണ്. 
       പ്രസിദ്ധ നടീനടന്മാർ ആരും തന്നെ ഇല്ലാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും മികവാണ് ‘ ലാപതാ ലേഡീസിന് ‘ ഒരേസമയം ആസ്വാദ്യകരവും അതേസമയം മികച്ച സിനിമയും ആക്കി മാറ്റിയത്. കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മികച്ച വിദേശ സിനിമയ്ക്കുള്ള വിഭാഗത്തിലാണ് ഓസ്കാർ മത്സരത്തിന് എത്തുക
      ‘ കൽക്കി 2898 . ഡി ‘ എന്ന ബ്രഹ്മാണ്ടചിത്രം ഉൾപ്പെടെയുള്ള കോലാഹലം സൃഷ്ടിച്ച സിനിമകളെ പിന്തള്ളിയാണ്  ‘ ലാപതാ ലേഡീസ് ‘ തിരഞ്ഞെടുക്കപ്പെട്ടത്. ആ സിനിമയെ ആസ്വാദ്യമാക്കിയ മുഖ്യഘടകം ജീവിത യാഥാർത്ഥ്യങ്ങളുമായി സംവദിക്കുകയും സ്ത്രീയെ ക്രിയാത്മകമായി സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നതിന് ഊർജ്ജം പകരുന്നതുമായ പ്രമേയശക്തി തന്നെയാണ്. അതുപോലെതന്നെ ഇതിലെ കഥാപാത്രങ്ങൾ ഒന്നും അമാനുഷകരോ മാനുഷിക വികാരങ്ങളുടെ മൂർത്തിമത് ഭാവങ്ങൾ മാത്രമുള്ളവരോ അല്ല. കൈക്കൂലി കാരനായ ഒരു പോലീസുദ്യോഗസ്ഥനിലെപ്പോലും മാനുഷിക വശത്തെ മനോഹരമായി പുറത്തെടുപ്പിക്കുന്ന മുഹൂർത്തങ്ങൾ ഈ സിനിമയെ പുതിയ തലത്തിലേക്ക് ഉയർത്തുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രതികൂല സാഹചര്യങ്ങൾ എങ്ങനെയാണ് ക്രിയാത്മകതയുടെ പിൻബലത്തിൽ സർഗാത്മകമാവുക എന്നും ഈ സിനിമ മനോഹരമായി കാണിച്ചുതരുന്നു. അവിടെ ‘ ലാപതാ ലേഡീസ്  ‘ ഒരു ഇന്ത്യൻ ചിത്രം എന്നതിലുപരി സാർവദേശീയ പ്രമേയം കൈകാര്യം ചെയ്യുന്ന ദൃശ്യ ശില്പമായി മാറുന്നു.

ചൈൽഡ് പോർണോഗ്രഫി നിർദ്ദേശം ക്രിയാത്മകം

0
POCSO

ബോക്സോ നിയമത്തിൽ നിന്ന് ചൈൽഡ് പോർണോഗ്രഫി എന്ന പ്രയോഗം ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം അങ്ങേയറ്റം ക്രിയാത്മകവും മനശാസ്ത്ര പ്രാധാന്യം ഉൾക്കൊള്ളുന്നതുമാണ്

കേരളത്തിലെ സ്വർണ രാഷ്ട്രീയത്തിന്റെ ചെമ്പ് പുറത്താകുന്നു

0
Gold smuggling in Kerala

വിമാനത്താവളങ്ങളിലൂടെ സ്വർണ്ണം സുഗമമായി ഒഴുകുന്നു. കടത്തപ്പെടുന്ന സ്വർണ്ണത്തിൽ വളരെ ചെറിയ അംശം മാത്രമാണ് പിടിക്കപ്പെടുന്നത്. കസ്റ്റംസ്, പോലീസ് എന്നിവരുടെ എല്ലാം അറിവോടെയാണ് ഈ സ്വർണ്ണം കടത്തപ്പെടുന്നത്. 
            ഈ കടത്തപ്പെടുന്ന സ്വർണ്ണത്തിൻ്റെ ലാഭവിഹിതം ഇതിന് കൂട്ടുനിൽക്കുന്ന എല്ലാവരുടെയും പക്കൽ വന്നു ചേരുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഒത്താശയില്ലെങ്കിൽ ഔദ്യോഗിക സംവിധാനത്തിന് അനുസ്യൂതം ഈ കള്ളക്കടത്ത് നടത്തിക്കൊണ്ടു പോകാനായില്ല . 
         കുപ്രസിദ്ധ കള്ളക്കടത്തുകാർ ചില രാഷ്ട്രീയ നേതാക്കളുമായി പരസ്യ ചങ്ങാത്തം കൂടുകയും താമസിയാതെ ആ നേതാക്കളുടെ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളായി മാറുകയും പഞ്ചായത്തു തലം മുതൽ നിയമസഭ വരെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യപ്പെടുന്നു. സി.പി.എമ്മിൻ്റെ കാര്യത്തിലാണ് ഇത്തരം പ്രകടമായ ഏറെ ഉദാഹരണങ്ങൾ ഉള്ളത്.
          ഈ പങ്കുവയ്ക്കലിൽ ഏറ്റക്കുറച്ചിലുകളും ഇടയ്ക്കു നിൽക്കുന്നവരുടെ അത്യാഗ്രഹവും കൂടുന്ന അവസരത്തിലാണ് ചില സംഗതികൾ പൊട്ടിപ്പുറത്തേക്കു വരുന്നത്. അത്തരത്തിൽ ഒരു സന്ദർഭമാണ് കേരളത്തിൽ ഇപ്പോൾ കാണാൻ കഴിയുന്ന രാഷ്ട്രീയത്തിലെ നടകീയതകളും ആരോപണ പ്രത്യാരോപണങ്ങളും.

കേരളം മാറ്റത്തിൻ്റെ ഘട്ടത്തിൽ

0
Kerala thru transition

നിലവിലുള്ളത് പൊളിയുമ്പോൾ ഏറെ പേർക്കും ആശങ്കയുണ്ടാകും. എന്നാൽ പുതിയത് രൂപപ്പെടണമെങ്കിൽ പഴയത് പൊളിഞ്ഞേ പറ്റൂ. ആ രീതിയിൽ കേരളം സമഗ്രമായി ഒരു പൊളിയലിൻ്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് . ദയനീയമെന്ന് പറയട്ടെ , എല്ലാം പൊളിയുമ്പോഴും പുതുതായി അനുനിമിഷം പുനർനിർമ്മിച്ച് പൊളിയൽ പ്രതിഭാസത്തിൽ നിന്ന് മാറിനിൽക്കേണ്ട മാധ്യമങ്ങളാണ് ആദ്യം പൊളിഞ്ഞടിഞ്ഞു തുടങ്ങിയത്.
     വിദ്യാഭ്യാസം, ഭരണം, രാഷ്ട്രീയം, ആരോഗ്യം, സാംസ്കാരികം, തൊഴിൽ, കൃഷി, കലരംഗം, തുടങ്ങി കേരളത്തിൻ്റെ സമസ്ത മേഖലയും പൊളിഞ്ഞടുങ്ങിയ അവസ്ഥയിലെത്തി. എന്തു പൊളിഞ്ഞാലാണോ സമൂഹത്തിൻ്റെ പൊളിയൽ പൂർണ്ണമാകുന്നത് അത് രാഷ്ട്രീയമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കേരളത്തിൻ്റെ അജണ്ടയെ നിർണ്ണയിച്ചു കൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. വിശേഷിച്ചും സി.പി.ഐ-എം. ആ പാർട്ടിയുടെ അവസാനത്തെ തകർച്ചയുടെ തുടക്കമാണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയിലൂടെ ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആ തകർച്ചയുടെ പൊടിപടലങ്ങൾ മാത്രമാണ് ഇപ്പോൾ കാണപ്പെടുന്നത്. അതിൽ ആശങ്കപ്പെടാനില്ല. എന്നാൽ മാറ്റത്തെ അറിയാത്തവർ ആ തകർച്ചയുടെ അവശിഷ്ടങ്ങൾക്കടിയിൽ പെട്ട് തകർന്നെന്നിരിക്കും. അതും സ്വാഭാവികം.

അന്നയുടെ മരണവും അനിതയുടെ കത്തും

0
Anna Sebastian Perayil

കൊച്ചി സ്വദേശിനി അന്നാ സെബാസ്റ്റ്യൻ പേരയിൽ എന്ന 26 കാരിയുടെ മരണവും അവളുടെ അമ്മ അനിതയുടെ കത്തും ലോക ശ്രദ്ധയിലേക്ക് ഉയരുന്നു

ബംഗാളിൽ സർക്കാർ ഇല്ലാത്ത അവസ്ഥ

0
Protet in West Bengal

പശ്ചിമബംഗാളിൽ ഇപ്പോൾ പ്രായോഗികമായി സർക്കാർ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. വനിതാ ഡോക്ടർമാർ രാത്രി ജോലിക്ക് ഹാജരാകുന്നത് ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനത്തെ സുപ്രീംകോടതി അസാധുവാക്കി.എന്നാൽ തൻറെ സംസ്ഥാനത്ത് രാത്രിയിൽ സ്ത്രീകൾക്ക് സുരക്ഷയോടെ ജോലി ചെയ്യാൻ അവസരമില്ല എന്ന കുറ്റസമ്മതം കൂടിയാണ് മുഖ്യമന്ത്രി മമതയുടെ സർക്കാരിൻറെ ആ ഉത്തരവ്.
      വനിതാ ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ട കൊല്ലപ്പെട്ടത് സംബന്ധിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ സുപ്രീംകോടതി അതീവ ഞെട്ടൽ പ്രകടിപ്പിച്ചിരിക്കുന്നു.വസ്തുതകൾ പുറത്തുവിട്ടില്ലെങ്കിലും.ആർജിക്കർ ആശുപത്രിയിലെ  മുൻ പ്രിൻസിപ്പലിൻ്റെ അഴിമതിയും ദുർഭരണവും നേരത്തെ തന്നെ വെളിവാക്കപ്പെട്ടതാണ്.എന്നിട്ടും അദ്ദേഹത്തിന് എതിരെ നടപടി എടുക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.വരുന്ന ഡോക്ടർ കൊലചെയ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിൻറെ മുൻഗണന മുൻ  പ്രിൻസിപ്പലിന് രക്ഷിക്കുന്നതിൽ ആയിരുന്നു.രാജ്യം മുഴുവൻ ഇളകിയതിനെ തുടർന്നാണ് അദ്ദേഹത്തെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായത്. 
     ഇപ്പോൾ സംസ്ഥാനത്ത് ക്രമസമാധാന നില പൂർണ്ണമായും തകർന്ന അവസ്ഥ. പശ്ചിമബംഗാളിൽ ഇപ്പോൾ നടക്കുന്നത് സംസ്ഥാന സർക്കാരിൻറെ ആശീർവാദത്തോടെയുള്ള ഗുണ്ടാ രാജ്. ഇത്രയും ഗുരുതരമായ സാഹചര്യം പശ്ചിമബംഗാളിൽ നിലനിന്നിട്ടും കോൺഗ്രസ്സോ ഇന്ത്യ മുന്നണിയോ ഈ ഗൗരവകരമായ സാഹചര്യത്തെ കണ്ട ലക്ഷണം പോലും ഇതുവരെ കാട്ടിയില്ല എന്നുള്ളത് അത്ഭുതം ജനിപ്പിക്കുന്ന വസ്തുതയാണ്.