അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും ഭ്രാന്തിളകിയ പോലെ ജനങ്ങളെ കൊന്നൊടുക്കുന്നു.
നാഗ്പൂർ കലാപം ഉത്തരവാദി സർക്കാർ
റംഗസേ ശവകുടീരത്തിന്റെ പേരിൽ നാഗ്പൂരിൽ നടക്കുന്ന കലാപം ഒരു പരിധിവരെ സംസ്ഥാന സർക്കാർ ഇളക്കി വിട്ടതാണെന്ന് കരുതേണ്ടിവരും.
നാസയുടെ സാക്ഷി പാലം തുറന്നു
2025 മാർച്ച് 18 ന് അർദ്ധരാത്രിയിൽ ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ (FDOT) നാസ കോസ് വേ ബ്രിഡ്ജിന്റെ പടിഞ്ഞാറൻ ഭാഗം തുറന്നു, ഇത് ഇന്ത്യൻ റിവർ ലഗൂണിനെയും നാസ, കെന്നഡിയെയും കേപ് കനാവെറൽ ബഹിരാകാശ നിലയത്തെയും പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഒരു പ്രൊഫസ്സറുടെ ‘സ്നേഹ’ത്തെറ്റുതിരുത്തൽ
കുഞ്ഞിലേ കുട്ടികളെ നല്ല ശീലം പരിശീലിപ്പിച്ചു തുടങ്ങണം. അതിൻ്റെ ഭാഗമായി കുഞ്ഞു ശിക്ഷാരീതിയെ ആശ്രയിക്കുകതന്നെ വേണമെന്ന് ഒരു റിട്ട. പ്രൊഫസർ.
ആനഎഴുന്നള്ളിപ്പ് വേണ്ടെന്നു വെച്ചാൽ
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പിനെതിരെ വിധികൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് പരമോന്നത കോടതി ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻറെ ഭാഗമല്ലേ എന്ന് ആരാഞ്ഞത്.
ഐ പി എൽ പ്രായപൂർത്തിയിലേക്ക്
ഇന്നലെ തടങ്ങിയതു പോലെയാണ് ഐ പി എല്ലിനെക്കുറിച്ച് തോന്നുക. എന്നാൽ 18-ാം വർഷത്തിലേക്ക് ഐ.പി.എൽ എത്തുന്നു.
മെറ്റമോർഫോസിസ് ‘ പുതുതലമുറയെ അഭിസംബോധന ചെയ്യുന്നു
ഫ്രാൻസിസ് കാഫ്കെയുടെ വിഖ്യാത നോവെല്ലെയായ’ മെറ്റമോർഫോസിസ് ‘ . ഈ നൊവല്ലെയിലെ ഒറ്റപ്പെടലും അന്യവത്ക്കരണവും കേരളത്തിലെ വർധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിൻ്റെയും അക്രമത്തിൻ്റെയുമൊക്കെ പശ്ചാത്തലത്തിൽ ‘ മെറ്റമോർഫോസിസ് ‘ പ്രസക്തമാകുന്നു.
പാകിസ്താൻ വിഭജനത്തിലേക്ക്
വർഷങ്ങളായി തുടർന്നുവരുന്ന ബെലോ ചിസ്താൻ ലിബ്രേഷൻ ആർമി(ബി എൽ . എ) പോരാട്ടം അതിൻറെ അന്ത്യ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക്
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി എന്നീ സ്ഥാപനങ്ങൾ ഇതുസംബന്ധിച്ച വിശകലന റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നു.
ചാമ്പ്യൻസ് ലീഗ്: പിഎസ്ജി ബാഴ്‌സലോണ,ബയേൺ, ഇന്റർ എന്നിവര്‍ ക്വാർട്ടർ ഫൈനലിൽ
ചാമ്പ്യൻസ് ലീഗ്: ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് പിഎസ്ജി ബാഴ്‌സലോണ, ബയേൺ, ഇന്റർ എന്നിവരോടൊപ്പം ക്വാർട്ടർ ഫൈനലിൽ
മസ്കിൻ്റെ വിരട്ടൽ സ്വയം വിനയായി
സ്റ്റാർ ലിങ്ക് ഓഫ് ചെയ്തു കഴിഞ്ഞാൽ അതോടെ ഉക്രൈൻ്റെ യുദ്ധം കഴിഞ്ഞു എന്ന് ടെസ് ലെ ഉടമ ഇലോൺ മസ്കിന്റെ പ്രസ്താവന ലോകരാജ്യങ്ങളുടെ കണ്ണു തുറപ്പിക്കുന്ന മുന്നറിയിപ്പായി.
രേഖാചിത്രം സിനിമാ ഭാഷയെ തിരിച്ചു പിടിച്ചു
സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്. ദൃശ്യത്തിൻ്റെ കാര്യത്തിലായാലും ശബ്ദത്തിൻ്റെ കാര്യത്തിലായാലും . ഇതിൻ്റെ ഫലമായി പലപ്പോഴും നഷ്ടമാകുന്നത് സിനിമയുടെ കഥ പറച്ചിലാണ് . എത്ര ലളിതമായ കഥയായാലും പലപ്പോഴും അതിലൂടെ അത് സങ്കീർണ്ണമായിപ്പോകുന്നു. ഈ പശ്ചാത്തലത്തിൽ അതിസങ്കീർണ്ണമായ ഒരു കഥ നൂതന സാങ്കേതിക വിദ്യയെ വിദഗ്ധമായി ഉപയോഗിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല മലയാള സിനിമയിൽ രേഖാചിത്രത്തെ വേറിട്ടതാക്കുന്നത്. സിനിമയുടെ ഭാഷയെ ഒരുപരിധിവരെ തിരിച്ചുപിടിക്കുന്നതായി സംവിധായകൻ ജോഫിന്‍.ടി .ചാക്കോയുടെ ഉദ്യമം.
രാമു സുനില്‍ എഴുതിയ ഈ കഥയും ഒരു പരീക്ഷണ സ്വഭാവമുള്ളതാണ്. സംഗതി ഒരു കുറ്റാന്വേഷണമാണ്. സിദ്ദിക്ക് അവതരിപ്പിച്ച രാജേന്ദ്രൻ എന്ന കഥാപാത്രം ഫേസ്ബുക്ക് ലൈവിലൂടെ ഒരു പെൺകുട്ടിയെ 1985 ൽ ശരീരത്തിൽ ജീവൻ തുടിക്കുമ്പോൾ കുഴിച്ചിട്ട കുഴിമാടത്തിന് മുകളിലിരുന്നാണ് ലൈവ് പോകുന്നത്.1985ൽ ചിത്രീകരിച്ച , മമ്മൂട്ടി നായകനായ കാതോടു കാതോരം എന്ന സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റാണ് ആ പെൺകുട്ടിയെന്ന് അനുമാനിച്ചു നടത്തുന്ന അന്വേഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
നിർമ്മിതബുദ്ധി ഉപയോഗിച്ച് 1985 ലെ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം സിനിമാ ചിത്രീകരണരംഗം പുനരാവിഷ്ക്കരിച്ചത് ഒട്ടും കല്ലുകടിയില്ലാതെ ആസ്വാദ്യമായി കടന്നുപോയി. അനശ്വര രാജ് ആണ് നായിക. അനശ്വരയുടെ കഥാപാത്രമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. എന്നാൽ ഉടനീളം അനശ്വര സിനിമയിൽ പ്രത്യക്ഷപ്പെടുന്നില്ല. വളരെക്കുറച്ച് രംഗങ്ങളിലാണ് അനശ്വരയുള്ളത്. എന്നാൽ ചിത്രം കണ്ടു കഴിയുമ്പോൾ അനശ്വര കാണികളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. നായകനായ ആസിഫ് അലിയുടെ പ്രകടനവും വളരെ സ്വാഭാവികമായി.
യഥാർഥ സംഭവങ്ങളുമായി ഇഴപിരിച്ചുള്ള കഥയായതിനാലാവണം സിനിമയിൽ പ്രയോഗിക്കുന്ന അതിഭാവുകത്വരംഗങ്ങൾ ഒട്ടും തന്നെയില്ലായിരുന്നു. ജോണ്‍ മന്ത്രിക്കലിന്റെ സ്ക്രിപ്റ്റും കൊള്ളം. ഒരു സംഘട്ടനരംഗമേ ഉള്ളു. അത് യഥാർതജീവിതത്തിൽ കാണുന്നവിധമാണ് നായകൻ വിജയിക്കുന്നുവെങ്കിലും കാണിച്ചിരിക്കുന്നത്. ഇതെല്ലാമാണ് സങ്കീർ ണ്ണമായ കഥയെ അനായസത്തോടെ പ്രേക്ഷകന് പിന്തുടരാൻ കഴിഞ്ഞത്.
മുജീബ് മജീദിന്‍റെ പശ്ചാത്തല സംഗീതവും മൊത്തത്തിലുള്ള സിനിമാ ഗതിയുമായി ചേർന്നു നീങ്ങി. എടുത്തു പറയേണ്ട മറ്റൊന്ന് ഇതിലെ മേക്കപ്പാണ്. ഈ സിനിമയെ യഥാർത്ഥ ജീവിതവുമായി ചേർത്ത് കാണുന്നതിൽ യഥാതഥ മേക്കപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ കുറ്റാന്വേഷണകഥയിലെ വില്ലൻ ഒരു വില്ലത്തിയാണെന്നുള്ളതാണ്. യൗവനത്തിലുണ്ടായിരുന്ന ആ കഥാപാത്രത്തിൻ്റെ നിഷ്ടൂരതയുടെ ഡി.എൻ.എ അതേപടി അവരുടെ വാർധക്യത്തിലും പ്രകടമാക്കുന്നതിൽ മേക്കപ്പ് വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.













