അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നടത്തിയ പശ്ചിമേഷ്യ സന്ദർശനത്തിൽ നടത്തിയ കച്ചവടം മൂന്നുലക്ഷം കോടി ഡോളറിൻ്റേത്. ട്രംപ് രണ്ടാം വട്ടം അധികാരത്തിൽ വന്നതിനു ശേഷം നടത്തുന്ന ആദ്യത്തെ പുറം രാജ്യസന്ദർശനമാണ് അറബ് രാഷ്ട്രങ്ങളിലേക്ക് ഇപ്പോൾ നടത്തിയത്.
സ്വന്തം വഴിയടച്ച് കോൺഗ്രസ്
മോദിവിരോധമെന്ന ഒറ്റയജണ്ടയിൽ കോൺഗ്രസ് സ്വയം തളച്ചിടുമ്പോൾ, ദേശീയവികാരവും ഹിന്ദുവികാരവും ജാതിവികാരവുമെല്ലാം അനുകൂലമാക്കി ബീജേപ്പീ സ്വന്തം നില കൂടുതൽ ഭദ്രമാക്കിയിരിക്കുകയാണ്.
പാകിസ്ഥാൻ പട്ടാളം ബലൂചിസ്ഥാനിൽ നിന്നും പലായനം ചെയ്യുന്നു
പാകിസ്ഥാൻ പട്ടാളം ബലൂചിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നുവെന്നാണ് ഇപ്പോഴറിയുന്നത്. ഏതാനും പുതുതലമുറ യുവാക്കൾ ആയുധങ്ങളുമായി പട്ടാള കേന്ദ്രങ്ങളിലേക്ക് സമീപിക്കുമ്പോൾ പട്ടാളം സ്വമേധയാ പിൻവാങ്ങുന്നു
പാകിസ്ഥാൻ വീണ്ടും വിഭജനത്തിലേക്ക്
ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന നേതാക്കൾ എല്ലാവരും ഇന്ത്യ തങ്ങളെ തിരിച്ചറിയൂ എന്ന് അഭ്യർത്ഥിക്കുകയാണ്. ഇന്ത്യയുടെയും ബലൂചിസ്ഥാന്റെയും പൈതൃകം ഒന്നാണെന്ന് ബലൂച് മുന്നണി പോരാളികൾ അനുനിമിഷം ഓർമിപ്പിക്കുന്നു.
അഡ്വ.ശ്യാമിലിയുടെ മുഖം പറയുന്നു മലയാളിയുടെ മനസ്സിൻറെ മൃദുലത മരിച്ചു
വഞ്ചിയൂരിൽ സീനിയർ അഭിഭാഷകന്റെ മർദ്ദനമേറ്റ് പരിക്കേറ്റ ശ്യാമിലി. ശ്യാമിലിയുടെ ഈ അവസ്ഥയെ കേരളത്തിലെ പരമ്പരയായി നടക്കുന്ന മറ്റ് സംഭവങ്ങളുമായി ചേർത്തു വേണം കാണാൻ.
ഡോ.മെഹ്റാംഗ് ബലൂചിൻ്റെ മോചനത്തിനായി ബലൂചിസ്ഥാൻ ഇളകിമറിയുന്നു.
ആയിരക്കണക്കിന് ബലൂചിസ്ഥാൻ കാർ അപ്രത്യക്ഷരാവുകയും കൊലചെയ്യപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മെഹറാംഗിൻ്റെ പിതാവിൻറെ മൃതശരീരവും വഴിയരികിൽ കാണപ്പെട്ടത്. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിയായിരുന്ന മെഹ്റാംഗ് ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രവർത്തനമാരംഭിച്ചത്.
ഇതാണ് യഥാർത്ഥ നാരീശക്തി
പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.
ലോക സന്തോഷ പട്ടിക എന്ന അസംബന്ധം
ലോക സന്തോഷ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 118 . പട്ടികയിൽ ആകെ രാജ്യങ്ങൾ 147 . ഇന്ത്യയുടെ അവസ്ഥയ്ക്ക് ചെറിയ പുരോഗതി ഉണ്ട്. കഴിഞ്ഞകൊല്ലം ഇത് 126 ആയിരുന്നു. അമേരിക്കയുടെ ഇക്കൊല്ലത്തെ നില അതിൻറെ ചരിത്രത്തിലെ ഏറ്റവും താഴെ ഉള്ളത്.24.
ന്യൂ നോർമലിൽ പാകിസ്ഥാൻ നേരിടുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം
കോൺഗ്രസ്സിൽ ” ഓപ്പറേഷൻ ക്രിസ്ത്യാനി”
അങ്ങനെ, കോൺഗ്രസിൽ ‘’ഓപ്പറേഷൻ ക്രിസ്ത്യാനി’’ തുടങ്ങി. – തനി മതേതരം. തല ക്രിസ്ത്യാനിയെങ്കിൽ ഇടംകൈ ഈഴവനും വലംകൈ മുസ്ലീമും ; മോദിയുടെ ചാതുർവർണ്യം പോലെയല്ല, ഞങ്ങളുടെ നാട്ടിലിതിന്, ഇംഗ്ലീഷിൽ സോഷ്യൽ എൻജിനീയറിങ് എന്ന് പറയും.
പഹൽ ഗം ഭീകരാക്രമണം കാശ്മീരിന്റെ പുതിയ ചരിത്രം രചിക്കും
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത് തന്നെ പാകിസ്ഥാൻ പട്ടാളത്തിനും ഭരണകൂടത്തിനും ഏറ്റ വലിയ പ്രഹരമാണ്
വെടിനിർത്തൽ കരാർ ലംഘനം പാക്ക് പട്ടാളത്തിന്റെ മുന്നറിയിപ്പ്
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്ഥാൻ നിയന്ത്രണ രേഖയിലും ശ്രീനഗറിലും ജമ്മുവിലും ആക്രമണം നടത്തുന്നത് പാകിസ്ഥാൻ പട്ടാളം രാഷ്ട്രീയ തീരുമാനത്തെ വകവയ്ക്കുന്നില്ലെന്നുള്ള വ്യക്തമായ സൂചന













