Skip to main content
Submitted by Michael Riethmuller on 4 August 2013

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്ഫോടനം നടത്തിയ കേസിലാണ് ഐ.എന്‍.എ അന്വേഷിക്കുന്ന മലയാളിയായ അബ്ദുള്‍ സത്താര്‍ അറസ്റ്റിലായത്. മറ്റു നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് അബ്ദുള്‍ സത്താര്‍.

 

വിദേശത്ത്‌ നിന്നും വിസാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന്‍ നാടുകടത്തപ്പെട്ട പശ്ചാത്തലത്തിലാണ് ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.

 

2010 ഏപ്രില്‍ 10-നാണ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്ഫോടനം നടന്നത്. വാഗമണ്ണില്‍ നടന്ന സിമി ക്യാമ്പിലും അബ്ദുള്‍ സത്താര്‍ പങ്കെടുത്തിട്ടുണ്ട്

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.