Skip to main content
Thiruvananthapuram

ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന ഉയര്‍ന്ന പിഴത്തുകക്ക് ഒറ്റത്തവണ മാത്രം ഇളവു നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കും. എന്നാൽ അന്തിമ തീരുമാനം കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമേ ഉണ്ടാകൂ എന്നാണ് ഗതാഗത മന്ത്രി അറിയിച്ചത്.

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ എതിര്‍പ്പും ശക്തമായി. ഈ സാഹചര്യത്തിലാണ് നിയമം പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. പിഴ തുക പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച വരെ ഒരു പിഴയും ഈടക്കില്ല. എന്നാൽ അന്തിമ തീരുമാനം കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമേ ഉണ്ടാകൂ.

പിഴത്തുക പകുതിയായി കുറക്കുന്നതിനെ മോട്ടോര്‍ വാഹന വകുപ്പ് എതിര്‍ക്കുകയാണ്. പിഴത്തുക പകുതിയായി കുറയ്ക്കുന്നതു കൊണ്ട് ഗുണമില്ലെന്നും നിയമലംഘനങ്ങള്‍ പഴയപടി തുടരുമെന്നാണ് അവര്‍ പറയുന്നത്. ഇതിന് പകരം ഒറ്റത്തവണ മാത്രം പിഴത്തുക കുറച്ചാല്‍ മതി, അതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന തുക ഈടാക്കണം. തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം മുന്നോട്ടു വെക്കും.