
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്. തമാശയ്ക്ക് പ്രാധാന്യം നല്കുന്ന ചിത്രമാണ് ഇതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. നവാഗതനായ ബി.സി. നൗഫലാണ് സിനിമ സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്- ബിബിന്‍ ജോര്‍ജ് ടീമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സംയുക്ത മേനോന്, നിഖില വിമല്‍ എന്നിവര്‍ നായികാ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, സി ആര് സലിം എന്നിവര്‍ ചേര്‍ന്നാണ്. നാദിര്‍ഷയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
