Skip to main content
Thiruvananthapuram

സി.പി.ഐയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. പാര്‍ട്ടിയുടെ ഏക സിറ്റിങ് എംപിയായ സി.എന്‍.ജയദേവന് ഇത്തവണ സീറ്റില്ല. പകരം തൃശൂരില്‍ തൃശൂരില്‍ രാജാജി മാത്യു തോമസ് മത്സരിക്കും. കഴിഞ്ഞ തവണ പെയ്‌മെന്റ് സീറ്റ് വിവാദമുയര്‍ന്ന തിരുവനന്തപുരത്ത് മുന്‍മന്ത്രി സി.ദിവാകരനാകും ജനവിധി തേടുക. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും, വയനാട്ടില്‍ പി.പി.സുനീറും മത്സരിക്കും.