
തൊണ്ണൂറ്റി ഒന്നാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വംശവെറിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്ക്കെടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്കര്. റോമയിലൂടെ മെക്സിക്കന്‍ ചലച്ചിത്രകാരന് അല്‍ഫോണ്‍സൊ ക്വാറോണ്‍ മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അവാര്‍ഡും റോമയ്ക്കാണ്.

Alfonso Cuarón
ബൊഹീമിയന്‍ റാപ്സഡിയിലെ അഭിനയത്തിലൂടെ റാമി മാലിക് മികച്ച നടനായപ്പോള്‍ ദ് ഫേവ്റിറ്റിലൂടെ ഒലീവിയ കോള്മാന് മികച്ച നടിക്കുള്ള ഓസ്കര് നേടി. റെജിന കിങ് മികച്ച സഹനടിയായും മെഹെര്‍ഷല അലി മികച്ച സഹനടനായും തിരഞ്ഞെടുത്തു. ബൊഹീമിയന്‍ റാപ്സോഡിയാണ് ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയത്. നാലെണ്ണം. മികച്ച നടന്, മികച്ച എഡിറ്റിങ്, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്സിങ്. ആകെ അഞ്ച് നോമിനേഷനായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.

Olivia Colman
ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സിന് ഓസ്കര്. ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട് വിഭാഗത്തിലാണ് പുരസ്കാരം.

Rami Malek
