
രജനികാന്തിന് 68-ാം പിറന്നാള്‍ സമ്മാനമായി 'പേട്ട'യുടെ ആദ്യ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഈ അടുത്തിടെ കണ്ടിട്ടുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമായ ലുക്കിലാണ് രജനി പേട്ടയില്‍ എത്തുന്നത്. പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോഴേക്കും പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ടീസര്‍ യുടൂബില്‍ കണ്ടുകഴിഞ്ഞു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതിയാണ് വേഷമിടുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള നടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പേട്ടയിലെ നേരത്തെ പുറത്തിറങ്ങിയ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് പേട്ടയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം വരുന്ന പൊങ്കലിന് തിയേറ്ററുകളിലെത്തും.
