ആത്മാക്കള്‍ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് യുവതി തന്റെ അഞ്ചു മക്കളുമായി കിണറ്റില്‍ ചാടി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ യുവതിയെയും മൂത്ത കുട്ടിയെയും രക്ഷപ്പെടുത്തി എന്നാല്‍ ബാക്കി നാല് കുട്ടികള്‍ മരണപ്പെട്ടു. ഒന്നരവയസിനും എട്ടുവയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗുജറാത്തിലെ ഭവനനഗറിലാണ് സംഭവം നടന്നത്. ഗീത ഭാലിയ എന്ന യുവതിയാണ് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ആത്മാക്കളുടെ ഉപദ്രവം സഹിക്കാനാകാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഗീത പോലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും ഇവര്‍ വെളിപ്പെടുത്തി.
തനിക്കെതിരെ ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് ഗീത വിശ്വസിച്ചിരുന്നതായി ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു
