
സണ്ണി വെയ്ന്‍ നായകനായെത്തുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ യുടൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തി. ഇന്നലെ ദുല്‍ഖറാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതനായ മജുവാണ് ചിത്രത്തിന്റെ സംവിധായകന്. ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.
തൊണ്ണൂറുകളെ പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കുന്നത്. ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്.
