Srinagar
വടക്കന്‍ കാശ്മീരിലെ ഗുരേഷ്സെക്ടറില് ചൊവ്വാഴ്ച രാവിലെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടു പേരാണ നുഴഞ്ഞുകയറ്റ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
പൊതുവെ സമാധാന മേഖലയായ ഗുരേസ് സെക്ടര്‍ വഴിയാണ് ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തിരച്ചിലിനിടെ ഇവര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. തിങ്കളാഴ്ച രാത്രിമുതല്‍ ഈ മേഖലയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് ഇതെന്നാണ് വിലയിരുത്തല്‍.