
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ടീസര്‍ വിലയിരുത്തിയാല്‍ ലൂസിഫറില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷിക്കാനുള്ള വകയുണ്ട്.
ലൂസിഫര്‍ വളരെ നല്ല സിനിമയായിരിക്കുമെന്നും അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകള്‍ ഉണ്ടെന്നും മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടന്‍ മുരളി ഗോപിയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
