Skip to main content

ee.ma.yau

ആഷിഖ് അബു നിര്‍മ്മിച്ച് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗവിന്റെ രണ്ടാമത്തെ ട്രെയിലറും പുറത്തിറങ്ങി. പ്രേക്ഷകര്‍ ആവേശത്തോടെയാണ് രണ്ടാമത്തെ ട്രെയിലറിനെയും സ്വീകരിച്ചിരിക്കുന്നത്.

 

മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. 18 ദിവസംകൊണ്ട് ഷൂട്ടിങ്ങ് പുര്‍ത്തിയാക്കിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയായിരുന്നു. മികച്ച സംവിധായകന്‍, മികച്ച സ്വഭാവ നടി,മികച്ച ശബ്ദ രുപകല്‍പ്പന എന്നിങ്ങനെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

 

പി.എഫ് മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, പൗളി വല്‍സന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.