അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി മധുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്കി.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പോള്‍, തിങ്കളാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കരുതെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ മധുവിനെക്കുറിച്ചു മോശമായ പ്രചാരണം നടക്കുന്നുണ്ടെന്നും കുടുംബം പാരാതിപ്പെട്ടു. ഇതിനെതിരെയും സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
രാവിലെ 10.20ന് മധുവിന്റെ വീട്ടിലെത്തിയ പിണറായി വിജയന് 15 മിനിറ്റോളം അവിടെ ചെലവഴിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, എം.ബി. രാജേഷ് എം.പി, എം. എം.എല്‍.എമാരായ ഷംസുദ്ദീന്, പി.കെ. ശശി എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
