Skip to main content
Malappuram

ke ismail

പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി സി.പി.ഐ നേതാവ് കെ.ഇ ഇസ്മയില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെതിരെയാണ് ഇസ്മയിലിന്റെ പരാതി. ഈ രീതിയില്‍ തുടരാന്‍ തനിക്കാവില്ലെന്നും, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിക്ക് അയച്ച കത്തില്‍ ഇസ്മയില്‍ പറയുന്നു.

 

പാര്‍ട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയ ഇസ്മായില്‍, അവിടത്തെ പാര്‍ട്ടി ഘടകങ്ങളെ അറിയിക്കാതെ ഫണ്ട് പിരിവു നടത്തിയെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം. വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായത്.

 

ഇസ്മയിലിന്റെ പരാതി പരിശോധിക്കുമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.