Skip to main content
New york

justice-bhandari

രാജ്യാന്തര നീതിന്യായ കോടതിയിലെ  ജഡ്ജി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍  ഇന്ത്യക്കു വിജയം. ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരിയാണ്  തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.ബ്രിട്ടനും ഇന്ത്യയും തമ്മിലായിരുന്നു മത്സരം.  എന്നാല്‍ ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു. ഇതോടെ ഭണ്ഡാരി ഐകകണ്‌ഠ്യേന ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു.


1945 ല്‍ രാജ്യാന്തര കോടതി സ്ഥാപിതമായതിനു ശേഷം ഇതാദ്യമായിട്ടാണ് ജഡ്ജിമാരില്‍ ബ്രിട്ടീഷ് പ്രാതിനിധ്യം ഇല്ലാതിരിക്കുന്നത്.

 

വോട്ടെടുപ്പില്‍ ഇരുവര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടര്‍ന്ന് ബ്രിട്ടണ്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. യു.എന്‍ പൊതുസഭയുടെ വോട്ടില്‍ മുന്‍തൂക്കം നേടാനായതാണ് ഇന്ത്യയുടെ നേട്ടത്തില്‍ നിര്‍ണായകമായത്.ഭണ്ഡാരിക്ക് പൊതുസഭയില്‍ ആകെയുള്ള 193 പേരില്‍ 70 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഗ്രീന്‍വുഡിന് 50 പേരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്.എന്നാല്‍ ഭണ്ഡാരിക്ക് രക്ഷാസമിതിയില്‍ അഞ്ചുവോട്ടും ഗ്രീന്‍വുഡിന് ഒമ്പത് വോട്ടുമാണ് ലഭിച്ചത്