Skip to main content
Delhi

 kulbhushan yadav

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ ജയിലിലെത്തി കാണാന്‍ ഭാര്യക്ക് അനുമതി ലഭിച്ചു. മാനുഷിക പരിഗണന നല്‍കിയാണ് അനുമതിയെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മിഷനെ പ്രസ്താവനയിലൂടെ അറിയിച്ചു.

 


ഇന്ത്യക്കുവേണ്ടി ചാരവൃത്തി ചെയ്‌തെന്നാരാപിച്ചാണ് കുല്‍ഭൂഷണെ 2016 മാര്‍ച്ച് 3ന് ഇറാനില്‍ വച്ച് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്‌.ഐ  അറസ്റ്റ് ചെയ്യുന്നത്. നാവിക സേനയില്‍ നിന്ന് രാജിവെച്ച് ബിസിനസ് ചെയ്യുകയായിരുന്നു കുല്‍ഭൂഷണ്‍, ഇതിനിടെയാണ് പാക്കിസ്ഥാന്‍ പിടികൂടുന്നത്.

 

കുല്‍ഭൂഷന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ശിക്ഷാ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.