Thiruvananthapuram
കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ദലിത്, ഹരിജന്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിന് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഒദ്യോഗിക ആശയവിനിമയങ്ങളിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നും പി.ആര്‍.ഡി പറഞ്ഞിട്ടുണ്ട്. ഈ വാക്കകള്‍ക്ക് പകരം എസ്.സി,എസ്.ടി എന്ന് ഉപയോഗിക്കാം.
എസ്.സി എസ്.ടി കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ ഈ നടപടി, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനം ഇല്ലാതാക്കുകയാണ് നടപടികൊണ്ട് ലക്ഷ്യമിടുന്നത്. പക്ഷെ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ദലിത് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

