മെല്‍ബണ്‍
ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനെ പുറത്താക്കി കെവിന് റുഡിനു ആസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി നേതൃത്വം. ഇതോടെ ഗില്ലാര്‍ഡിന് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും.
നേരത്തെ പ്രധാനമന്ത്രിയായിരുന്ന റുഡിനെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് ഗില്ലാര്‍ഡ് പ്രധാനമന്ത്രിയായത്. പിന്നീട് നേതൃസ്ഥാനത്തേക്ക് മൂന്നുതവണ വെല്ലുവിളി ഉയര്‍ന്നപ്പോഴും വിജയം ഗില്ലാര്‍ഡിന്റെ പക്ഷത്തായിരുന്നു.
സെപ്റ്റംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഗില്ലാര്ഡിനേക്കാള് സ്വീകാര്യത കെവിന് റുഡിനാണ് ലഭിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാകുമെന്നാണ് സൂചന.
