Skip to main content
ബീജിംഗ്

ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യയിലുണ്ടായ വംശീയ കലാപത്തില്‍ 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വദേശികളായ ഉയ്ഗുർ മുസ്ലീങ്ങളും കുടിയേറ്റക്കാരായ ഹാൻ ചൈനീസ് വിഭാഗങ്ങളും തമ്മിലുള്ള കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കലാപകാരികള്‍ ആയുധങ്ങളുമായി പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ ഓഫീസുകളും ആക്രമിച്ചു.

 

സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ വെടിവെപ്പില്‍ അക്രമികളും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചയ്തു.

 

ഷിന്‍ജിയാംഗ് പ്രവിശ്യ ഉയ്ഗുർ, ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ്. ഇതേ പ്രവിശ്യയില്‍ ഏപ്രിലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.