Delhi
യെമനില്‍ ഐ.എസ് ഭീകരരുടെ ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ ഏഴരയ്ക്ക് ദില്ലിയിലെത്തുന്ന ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും.
പത്തരയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ കൂടിക്കാഴ്ച. ശേഷം വിദേശകാര്യമന്തി സുഷമാ സ്വരാജിന്റെ വസതിയിലെത്തുന്ന ഫാ.ടോം വൈകീട്ട് ഡല്‍ഹിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും.
ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഈ മാസം 12നാണ് ഫാദര്‍ ടോമിനെ മോചിപ്പിച്ചത്. യമനില്‍ നിന്ന് മസ്‌കറ്റിലെത്തിച്ച അദ്ദേഹത്തെ റോമിലേക്ക് കൊണ്ടുപോകുകയായിരുന്നു.

