Skip to main content
Delhi

corruption

അഴിമതിയുടെ കാര്യത്തില്‍ ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാമത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍  എന്ന ആഗോള അഴിമതി വിരുദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ മുന്‍നിര്‍ത്തി ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

 

ഇന്ത്യയിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, പൊലീസ് തുടങ്ങിയ മേഖലകളില്‍ കൈക്കൂലി വാങ്ങുന്നവരെ പറ്റി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും കൈക്കൂലിക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. കൈക്കൂലി നല്‍കാതെ തങ്ങള്‍ക്ക് സേവനം ലഭ്യമാകുന്നില്ലെന്നാണ് ഇവര്‍ വെളിപ്പെടുത്തിയതെന്നും ലേഖനത്തില്‍ പറയുന്നു

 

വിയറ്റ്‌നാം, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ അഴിമതി പട്ടികയില്‍ മുന്നേറിയത്. ഇന്ത്യക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്ന വിയറ്റ്‌നാമില്‍ കൈക്കൂലി വാങ്ങുന്നവര്‍ 65 ശതമാനത്തോളമാണ്. 40 ശതമാനം കൈക്കൂലി നിരക്കോടെ പാകിസ്ഥാന്‍ നാലാം സ്ഥാനത്തണ്.

 

ഏഷ്യാ പസഫിക്കിലെ 16 രാജ്യങ്ങളിലായി 20,000ത്തില്‍ അധികം പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലമാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടത്. ഒന്നര വര്‍ഷത്തോളമെടുത്താണ് ഈ സര്‍വേ പൂര്‍ത്തിയാക്കിയത്.