വൈദ്യുതിയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കാമെന്നോ!! വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാകും... എന്നാല്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഫിന്‍ലാന്‍ഡിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. വൈദ്യുതിയും വെള്ളവും കാര്‍ബണ്‍ ഡൈഓക്സൈഡും ,പിന്നെ ചില സൂക്ഷ്മ ജീവികളേയും ഉപയോഗിച്ചാണ് ഇവര്‍ മനുഷ്യന് കഴിക്കാനാവുന്ന മാംസ്യം നിര്‍മ്മിച്ചിരിക്കുന്നത്.
മുകളില്‍പ്പറഞ്ഞ അസംസ്കൃത വസ്തുക്കല്ള് ഒരു ബയോ റിയാക്ടറില്‍ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാക്കിയാണ് ഭക്ഷണം നിര്‍മ്മിക്കുന്നത്. ഇതില്‍ നിന്നു ലഭിക്കുന്ന ആഹാരപദാര്ത്തത്തില് 50 ശതമാനം മാസ്യവും 25 ശതമാനം അന്നജവുമുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.ലാപ്പീരന്റാ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും വി.ടി.ടി ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററും സംയുക്തമായി നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ നിര്‍ണായക കണ്ടുപിടുത്തമുണ്ടായത്. ഈ കണ്ടുപിടുത്തതിലൂടെ ലോകത്തില്‍ നിന്ന് പട്ടിണി തുടച്ചു മാറ്റുകയാണ് ലക്ഷ്യമെന്ന് ഗവേഷണ സംഘത്തിലെ അംഗമായ ജുഹാ-പെക്കാ പിറ്റ്ക്കാനെന് പറഞ്ഞു.
ഏറെനാളത്തെ ശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ വിജയം ഉണ്ടായിരിക്കുന്നത് , ഇതിന്റെ ഫലം പൂര്‍ണതോതില്‍ ലോകത്ത് വ്യാപിപ്പിക്കാന്‍ ഏകദേശം പത്തു വര്‍ഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


