Skip to main content
turkey

jihad

തുര്‍ക്കി സര്‍ക്കാര്‍ ജിഹാദ് പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തി. ജിഹാദെന്നാല്‍ രാജ്യസ്‌നേഹമാണെന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി ഇസ്‌മെറ്റ് യിസ്മാല്‍ പറഞ്ഞു. ജിഹാദിന് വിശുദ്ധ യുദ്ധം എന്ന അര്‍ഥം കൈവന്നത് തെറ്റിദ്ധാരണകൊണ്ടാണെന്നും ഇസ്‌മെറ്റ് അഭിപ്രായപ്പെട്ടു.

 

ജിഹാദ് ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഓരോ തത്വങ്ങളും ശരിയായ കാഴ്ചപ്പാടില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുപോലെ തെറ്റായി പഠിച്ചതും ധരിക്കപ്പെട്ടുപോയതുമായ ആശയങ്ങളെ തിരുത്തേണ്ടതും തങ്ങളുടെ ഉത്തരാവാദിത്വമാണെന്ന് ഇസ്‌മെറ്റ് പറഞ്ഞു.

Tags