തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാല്‍ ഈ സമയം യന്ത്രവല്‍കൃത ബോട്ടുകളൊന്നും കടലിലിറങ്ങില്ല. എന്നാല്‍ ഈ കാലയളവില്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് കടലില്‍ പോവുന്നതിനു നിരോധനമില്ല.
ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിനാളുകള്‍ തൊഴിലില്ലായ്മ നേരിടും. ഈ വര്‍ഷം മത്സ്യ ലഭ്യതയില്‍ വന്‍കുറവ് നേരിട്ടതും മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
