Skip to main content

ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായി. 29 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ നാല് കപ്പലുകളും വിമാനങ്ങളും തിരച്ചിലിനായി അയച്ചിട്ടുണ്ട്.

 

ചെന്നൈയില്‍ നിന്ന്‍ പോര്‍ട്ട്‌ ബ്ലെയറിലേക്ക് പോയ വിമാനമാണ് കാണാതായത്. കാലത്ത് എട്ടു മണിക്ക് താംബരത്തെ വ്യോമതാവളത്തില്‍ നിന്ന്‍ പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം 15 മിനിട്ടുകള്‍ക്ക് ശേഷം നഷ്ടപ്പെടുകയായിരുന്നു. 

Tags