പെഷവാര്‍: പാക്കിസ്ഥാനില്‍ യു.എസ് വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി. ഗോത്രവര്‍ഗ മേഖലയായ വസീറിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പിന് ശേഷം പാകിസ്താനില്‍ നടക്കുന്ന ആദ്യ ഡ്രോണ്‍ ആക്രമണമാണിത്. ഡ്രോണ്‍ ആക്രമണങ്ങള്‍ ചുരുക്കും എന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു.
സംഭവം രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് പാകിസ്താന് വിദേശകാര്യാലയ ഉദ്യോഗസ്ഥന് അനൌദ്യോഗികമായി പ്രതികരിച്ചു. ഇമ്രാന് ഖാന്റെ പാകിസ്താന് തെഹരീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയും ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.