Skip to main content

വാഷിംഗ്‌ടണ്‍: ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ മലയാളികള്‍. ഗാനസമ്പുഷ്ടങ്ങളായിരുന്ന ആദ്യകാല സിനിമകളുടെ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനെത്തുന്നത് ശങ്കര്‍ മഹാദേവനും. പതിവുപോലെ എഹ്സാനും ലോയും കൂടെയുണ്ട്.

 

വിര്‍ജീനിയയിലെ ഫെയര്‍ഫാക്സില്‍  ജൂണ്‍ 28-നാണ് പരിപാടി. കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോ വാഷിംഗ്‌ടണ്‍ (കെ.സി.എസ്.എം.ഡബ്ലിയു) ഇന്ത്യന്‍ വംശജരായ യു.എസ് ഡോക്ടര്‍മാരുടെ സംഘടനയായ എ.എ.പി.ഐക്കൊപ്പമാണ് ഇത് സംഘടിപ്പിക്കുന്നത്.

 

1984 മുതല്‍ യു.എസ് തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡി.സിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെ.സി.എസ്.എം.ഡബ്ലിയു. സംഘടന നടത്തുന്ന കെ.സി.എസ് കളരി പ്രവാസി മലയാളി കുട്ടികള്‍ക്ക് ഭാഷ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആരംഭിച്ച മലയാളം മിഷന്റെ ഭാഗമാണ്.