തിരുവനന്തപുരം
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ.എം മാണിയ്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത. മതിയായ തെളിവ് ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ലോകായുക്ത കേസില്‍ അന്വേഷണം തുടരുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ ത്വരിത പരിശോധനയുടെ ഈ മാസം 27-ാം തീയതിക്കകം ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പി.സുകേശന് ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൂട്ടിക്കിടന്ന 418 ബാറുകൾ തുറക്കുന്നതിനു വേണ്ടി മന്ത്രി മാണി പണം വാങ്ങിയെന്ന ബാർ ഉടമകളുടെ സംഘടനാ നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി നവാസ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.