Skip to main content
കൊച്ചി

kerala high courtനിലവാരമില്ലെന്ന കാരണത്താല്‍ ഏപ്രില്‍ ഒന്ന്‍ മുതല്‍ സംസ്ഥാനത്തെ 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ ബാറുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഈ ഹോട്ടലുകളുടെ നിലവാരം പരിശോധിച്ച് എക്‌സൈസ് കമ്മിഷണറും നികുതി സെക്രട്ടറിയും റിപ്പോർട്ട് നൽകണമെന്നുള്ള നിര്‍ദ്ദേശത്തിന് അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് പി.ഡി. രാജനും വ്യക്തമാക്കി.

 

പുതിയ മദ്യനയം സംബന്ധിച്ച കേസിൽ സുപ്രീംകോടതി തൽസ്ഥിതി നിലനിർത്തിയിട്ടുള്ളതിനാൽ തങ്ങളുടെ ഹർജി പ്രസക്തമാണെന്നായിരുന്നു ബാറുടമകളുടെ വാദം. അതിനാല്‍ പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച നിലവാര പരിശോധന തുടരണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

 

ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ഈ ഹര്‍ജിയില്‍ സെപ്തംബര്‍ 30-നകം തീരുമാനമെടുക്കാന്‍ ഹൈക്കോടതിയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം അതുവരെ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയാണ്.