Skip to main content
ന്യൂഡല്‍ഹി

bar

 

സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. അതുവരെ തല്‍സ്ഥിതി തുടരണമെന്ന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

തങ്ങളുടെ ഭാഗംകൂടി കേട്ടശേഷം മാത്രമേ തീരുമാനമെടുക്കാവൂവെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളെ മദ്യനയത്തില്‍ ഒഴിവാക്കിയതിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കാന്‍ കോടതി ഇന്ന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അനില്‍ ആര്‍.ദവെ, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

 

സര്‍ക്കാറിന്റെ മദ്യനയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ബാര്‍ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ തീര്‍പ്പാകും വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.

 

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ബാറുകളും വെള്ളിയാഴ്ചക്കകം പൂട്ടണമെന്നാണ് സര്‍ക്കാര്‍ ബാറുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.