Skip to main content
കോല്‍ക്കത്ത

child marriage

 

സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതായി കുട്ടികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യുണിസെഫ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലേക്കുള്ള പ്രവാസമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നും സംഘടനയുടെ ശിശു സംരക്ഷണ പ്രതിനിധി ഡോറ ഗ്യുസ്തി പറഞ്ഞു.

 

ദക്ഷിണേന്ത്യയില്‍ പൊതുവെ ലിംഗ സമത്വം താരതമ്യേന മെച്ചമാണെന്നും ഇന്ത്യയിലെ ബാലവിവാഹ നിരക്കുകള്‍ കുറയുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ഗ്യുസ്തി വിശദീകരിച്ചു.  

 

2007-08ല്‍ ജില്ലാതലത്തില്‍ നടത്തിയ കുടുംബ സര്‍വേ അനുസരിച്ച് ബാലവിവാഹങ്ങള്‍ രാജ്യത്ത് പരക്കെയും ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതലായും കാണപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു. ജാതിയില്‍ താഴ്ന്നവരായി പരിഗണിക്കുന്നവരുടേയും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടേയും ഇടയിലാണ് ബാലവിവാഹം കൂടുതലായി നടക്കുന്നതെന്നും ഗ്യുസ്തി പറഞ്ഞു.

 

യുണിസെഫ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ 20-24 വയസിന് ഇടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ ഗ്രാമീണ പ്രദേശങ്ങളില്‍ 52.5 ശതമാനം പേരും നഗര പ്രദേശങ്ങളില്‍ 28.2 ശതമാനം പേരും 18 വയസ് ആകുന്നതിന് മുന്‍പേ വിവാഹം ചെയ്തവരാണ്.   

 

ബീഹാറിലാണ് ഏറ്റവുമധികം ബാലവിവാഹങ്ങള്‍ നടന്നിട്ടുള്ളത്. 68 ശതമാനമാണ് ഇവിടത്തെ നിരക്ക്. ഒന്‍പത് ശതമാനം ബാലവിവാഹങ്ങള്‍ മാത്രം രേഖപ്പെടുത്തിയ ഹിമാചല്‍ പ്രദേശില്‍ ആണ് ഏറ്റവും കുറവ്. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബാലവിവാഹങ്ങളുടെ നിരക്ക് 50 ശതമാനത്തിനും മുകളിലാണ്. അതായത്, ഈ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ 20-24 വയസിന് ഇടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ രണ്ടില്‍ ഒരാളെങ്കിലും ബാലികാവധുക്കള്‍ ആയിരുന്നു.