Skip to main content
ന്യൂഡല്‍ഹി

mm joshi and advani

 

ബി.ജെ.പിയുടെ തീരുമാനമെടുക്കുന്ന ഉന്നത വേദിയായ പാര്‍ലിമെന്ററി ബോര്‍ഡ് പുന:സംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, എം.എം ജോഷി എന്നിവരെ ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ഇവരെ ഉള്‍പ്പെടുത്തി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശക സമിതി പുതുതായി രൂപീകരിച്ചിട്ടുണ്ട്.

 

അനാരോഗ്യം മൂലം രാഷ്ട്രീയത്തില്‍ സക്രിയമല്ലാത്ത മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി മുന്‍ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ്ങ് എന്നിവരാണ് മാര്‍ഗ്ഗനിര്‍ദ്ദേശക സമിതിയിലെ മറ്റംഗങ്ങള്‍.

 

പുതിയ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള പാര്‍ലിമെന്ററി ബോര്‍ഡില്‍ 12 പേരാണുള്ളത്. മോദിയും രാജ്നാഥ് സിങ്ങും പാര്‍ലിമെന്ററി ബോര്‍ഡിലും അംഗങ്ങളാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും പുതിയ അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.     

Tags