Skip to main content
കെയ്റോ

മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദി അടക്കം 183 മുര്‍സി അനുകൂലികളുടെ വധശിക്ഷ ഈജിപ്തിലെ കോടതി ശരിവെച്ചു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് ഇവര്‍ക്ക് തെക്കൻ കെയ്റോയിലെ മിനായ കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകത്തിനും അക്രമത്തിനും പ്രേരണ ചെലുത്തിയെന്നതാണ് മുഹമ്മദ് ബെയ്ദിയ്‌ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

 

അതേ സമയം വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന് ബ്രദര്‍ഹുഡ് അഭിഭാഷകന്‍ വ്യക്തമാക്കി. 683 പേരെ കൂട്ടവിചാരണ ചെയ്ത വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും 528 പേരുടെ കേസ് പുന:പരിശോധിച്ച് അതില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറച്ചിരുന്നു. ഇവരില്‍ 183 പേരുടെ വധശിക്ഷയാണ് ശനിയാഴ്ച ശരിവച്ചത്. കേസിൽ രണ്ടു സ്ത്രീകളടക്കം നാലു പേരെ 15 മുതൽ 25 വർഷം വരെ തടവിന് ശിക്ഷിച്ച കോടതി 496 പേരെ വിട്ടയച്ചു.

 

<മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ 2013-ജൂലായില്‍ സൈന്യം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുര്‍സി അനുകൂലികളായ ബ്രദര്‍ഹുഡ് നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും അക്രമവും നടത്തിയത്