Skip to main content
കോട്ടയം

 

തനിക്ക് മുഖ്യമന്ത്രിയാകണമെന്ന അതിമോഹമില്ലെന്ന് ധനമന്ത്രി കെ.എം.മാണി. ആരെയും ഇല്ലായ്മ ചെയ്യുന്നത് കേരളകോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും സി.പി.ഐ.എമ്മുമായി ചേരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

കമ്മ്യൂണിസ്റ്റുകളും കേരള കോണ്‍ഗ്രസും ചേർന്നാൽ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു പാർട്ടിയെയും ഇല്ലായ്മ ചെയ്യുക എന്നത് കേരളാ കോൺഗ്രസിന്റെ നയമല്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും മാണി വ്യക്തമാക്കി.

Tags