Skip to main content
ശ്രീനഗർ

 

നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന്റെ നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്‌റ്റ്‌ലി ആവശ്യപ്പെട്ടു. സംഘർഷവും ചർച്ചയും ഒരിക്കലും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയില്ല. അതിനാൽ തന്നെ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടണമെങ്കിൽ വെടിനിറുത്തൽ കരാർ പാലിക്കണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

 

വെടിനിറുത്തൽ കരാർ പാലിക്കുകയാണെങ്കിൽ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയായി അത് മാറുമെന്നും കാശ്‌മീരിലെ സ്ഥിതി സംബന്ധിച്ച് തനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. ഈ വിഷയത്തില്‍ ഭരണഘടനയേയും ഇന്ത്യയുടെ പരമാധികാരത്തേയും അംഗീകരിക്കുന്ന ആരുമായും ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

ഇന്ത്യയിൽ സമാധാനം പുലരരുത് എന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും അല്‍ഖ്വയ്ദയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നും ഏത് സാഹചര്യവും നേരിടാൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags