Skip to main content
ആലപ്പുഴ

gowri amma

 

സി.പി.ഐ.എമ്മിലേക്ക് താന്‍ ഒറ്റയ്ക്ക് പോകുന്നില്ലെന്നും ഇടതുമുന്നണിയില്‍ ഘടക കക്ഷിയാക്കാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ അറിയിച്ചു. പിണറായി തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്നും അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

 

കഴിഞ്ഞ ദിവസം തുറവൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഗൗരിയമ്മയെ സി.പി.ഐ.എമ്മിലേക്കു ക്ഷണിച്ചിരുന്നു. പിണറായിയെ കണ്ടുവെന്നത് ശരിയാണ്. പക്ഷേ തനിക്കൊപ്പം നിന്നവരെ കൈവെടിഞ്ഞ് ഒറ്റയ്ക്ക് സി.പി.ഐ.എമ്മിലേക്കു മടങ്ങില്ലെന്നും ഗൗരിയമ്മ പറഞ്ഞു.