Skip to main content
ന്യൂഡല്‍ഹി

modi meets secratariesനയപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുന്നതിനും ആവശ്യമെങ്കില്‍ തന്നെ നേരില്‍ ബന്ധപ്പെടാന്‍ വകുപ്പ് സെക്രട്ടറിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ആദ്യമായാണ് മന്ത്രിമാരില്ലാതെ ഇത്തരത്തില്‍ ഒരു യോഗം ഒരു പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്നത്.

 

മൂന്ന്‍ മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ വേഗത്തിലും മെച്ചപ്പെട്ടതും സുതാര്യവുമായ രീതിയില്‍ ഭരണ തീരുമാനങ്ങളെടുക്കുന്നതില്‍ ഉദ്യോഗസ്ഥ വൃന്ദത്തിന് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്ന് മോദി പറഞ്ഞു. തീരുമാനങ്ങളും പദ്ധതികളും ചുവപ്പുനാടയില്‍ കുടുങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ ആയി തന്നെ നേരില്‍ വിളിക്കാനോ ഇ-മെയില്‍ ചെയ്യാനോ സെക്രട്ടറിമാരോട് മോദി ആവശ്യപ്പെട്ടു.

 

മോദിയുടെ ആമുഖ പ്രസംഗത്തിന് ശേഷം ഏകദേശം 25 വകുപ്പ് സെക്രട്ടറിമാര്‍ തങ്ങളുടെ മേഖലകളെ കുറിച്ച് സംസാരിച്ചു. ധനകാര്യം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 77 ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.